വ്യക്തിത്വവും അതിലെ വൈകല്യവും കാലക്രമേണ മാറുമോ? പ്രായമേറുന്തോറും വ്യക്തിത്വത്തിന്റെ സ്ഥിരതയില്‍ മാറ്റങ്ങള്‍ സംഭവിക്കുമോ? എന്നോക്കെ നമ്മള് പലപ്പോഴും സംസാരിക്കാറുണ്ട്. സത്യത്തില്‍ അങ്ങിനെ സംഭവിക്കുമോ?
ഒരാള്‍ക്ക് ജോലിസ്ഥലത്ത് പൊരുത്തപെടുവാന്‍ പറ്റാതിരിക്കുക, പരീക്ഷകളില്‍ പരാജയം സംഭവിക്കുക, കൂട്ടത്തില്‍ കൂടുവാന്‍ പാറ്റാതെവരിക, വ്യക്തമായ ഒരുതൊഴിലില് ഏര്‍പ്പെടുവാന്‍ കഴിയാതെവരുക, വിവാഹം കഴിഞ്ഞു പങ്കാളിയോടത്തുള്ള ജീവിതത്തില്‍ പൊരുത്തകേടുകള്‍ ഉണ്ടാകുക, നീതിയും സ്വാതന്ത്യവും നിഷേധിക്കുമ്പോള്‍ മനസ്സില്‍ ഉണ്ടാക്കുന്ന വേദന, വ്യക്തിക്കും സമൂഹത്തിനും കഷ്ടനഷ്ടങ്ങള്‍ ഉണ്ടാക്കുമ്പോള്‍, ഗാര്‍ഹികവും സ്വദേശീയവുമായ അതിക്രമങ്ങള്‍ സംഭവിക്കുമ്പോള്‍, വേര്പാടുകളെ നേരിടുക എന്നീ ഘട്ടങ്ങളിലാണ് സ്വഭാവികമായും എല്ലാവരിലും ഇത്തരം ചോദ്യങ്ങളും സംശയവും ഉയര്‍ന്നുവരുന്നത്. അതുവരെ മനുഷ്യന്റെ വ്യക്തിത്വ വികാസം എപ്പ്രകാരം നടന്നു? അതിലെ സവിശേഷതകള്‍ എന്തലാമാണന്ന് ഒരിക്കല്‍ പോലും ഒരാളുടെയും മനസ്സിലേക്ക് കടന്നുവരില്ല. മേല്പറഞ്ഞ ഘട്ടങ്ങള്‍ സംജാതമാകുന്നതോടെ ഡോക്ടറെ കാണുക, സൈക്കോളജിസ്റ്റിനെ കാണുക, കൗണ്‍സിലിംങിന് പോവുക, പ്രാത്ഥന, ധ്യാനംകൂടല്‍ എന്നിവ തുടങ്ങുകയായി. ഒപ്പം വിവിധങ്ങളായ വ്യക്തിത്വ പരിശോധനകളും (ുലൃീിമെഹശ്യേ മലൈാലൈിേ) അരംഭിക്കലായി. പിന്നീടങ്ങോട്ട് വ്യക്തിത്വത്തെ വിലയിരുത്തു വാനുള്ള അഗോളതല പ്രയത്നമാണ്.
വ്യക്തി അവനോ/അവളോ ആയികൊള്ളട്ടേ- നാടുഭരിക്കുന്ന മന്ത്രിയായി തീരുമ്പോള്‍, ബിരുദധാരി ഒതു തൊഴിലിലേക്ക് തിരഞ്ഞെടുക്കപെടുമ്പോള്‍, ഡോക്ടറോ- പാതിരിയോ- എഞ്ചിനീയറോ-വക്കീലൊ പോലീസോ ആകുന്നുവെങ്കില്‍, അതുമല്ലങ്കില്‍ മറ്റു എന്തിനേങ്കിലും സംബന്ധിച്ച് നീണ്ട സേവനത്തിനുള്ള അവാര്‍ഡ് ലഭിക്കുക, എന്നതോടുകൂടിയോ അവനോ അല്ലങ്കില്‍ അവള്‍ക്കോ അടിസ്ഥാനപരമായ ഒരുസാമാന്യ വ്യക്തിത്വം ഉണ്ടായിരിക്കുമോ? നീതിനിഷ്ടമായി പറയുകയാണെങ്കില്‍ ഇല്ല എന്നതായിരിക്കും സത്യമെങ്കിലും അലങ്കരിക്കുന്ന പദവിയുടെയും സ്ഥാനത്തിന്റെയും അടിസ്ഥാനത്തിലാണ് ഇന്ന് ഒരാളുടെ വ്യക്തിത്വവും മേന്മയും വിലയിരുത്തുന്നത്.
വിവിധങ്ങളായ വ്യക്തിത്വ സവിശേഷതകള്‍ ഉള്ള വ്യക്തികള്‍ നമ്മുക്ക് ചുറ്റും വിഹരിക്കുന്നുണ്ട്. യഥാര്‍ത്ഥ സ്വഭാവം/സവിശേഷത മറച്ചുവെച്ച് കാര്യം നേടുവാനായി താല്ക്കാലികമായ മുഖമുടി അഥവാ പേഴ്സോണ അണിഞ്ഞാണ് ഏല്ലാരും മുന്നോട്ട് പോകുന്നത്. ആര്‍ക്കും ആരെയും മുഴുവനായി ത്യപ്തിപ്പെടുത്താനാകുംവിധം പെരുമാറാനാകില്ല. പല സഹാചര്യങ്ങളിലും അപ്രതിക്ഷിതമായി ഇഷ്ടപെടാത്ത പെരുമാറ്റങ്ങള്‍ക്കും പ്രതീകരണങ്ങള്ക്കും വിധേയരാകേണ്ടിവരും. അന്നേരം നിസഹായതയോടെ സഹിക്കുന്നവരും, സ്വന്തംശൈലിയില്‍ തിരിച്ച് പ്രതീകരിക്കുന്നവരും ഉണ്ടായിരിക്കും, അതും വ്യക്തിത്വത്തിന്റെ സവിശേഷതകള്‍ മൂലമാണ് സംഭവിക്കുന്നത്.
മനുഷ്യന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ നേരിടുന്ന അനുഭവങ്ങളുടെ അടിസ്ഥാനത്തിലും, സ്വാംശീകരിക്കുന്ന അറിവിന്റെ അടിസ്ഥാനത്തിലും, പാരമ്പര്യമായി വര്‍ത്തിക്കുന്ന ജീനുകളുടെയും ഹോര്‍മോണുകളുടെയും പ്രവര്‍ത്തന വ്യതിയാനം മൂലം ഏവരുടെയും വ്യക്തിത്വം മറ്റുള്ളവരില്‍ നിന്നും വിഭിന്നമായിരിക്കും. ഇവര്‍ പുറത്തേക്ക് കാട്ടുന്ന സ്വഭാവ സവിശേഷതകളില്‍ ഏറ്റകുറച്ചിലുകള്‍ നിറഞ്ഞിരിക്കും. എന്നാല്‍ തന്റെ പെരുമാറ്റത്തില്‍ യാതൊരുവിധ തകരാറുകളും ഇല്ലന്നും, യാതൊരുവിധ ഭേദഗതിയും വരുത്തേണ്ടതിലെന്നും ഓരോരുത്തരും വിശ്വാസിക്കുന്നു. തന്റെ പ്രവര്‍ത്തിമൂലം മറ്റുള്ളവര്‍ നേരിടുന്ന പ്രയാസങ്ങളും പ്രതിസ്ന്ധികളും എന്തെന്ന് ഇവര്‍ തിരിച്ചറിയുന്നില്ല. ഒരുപക്ഷെ മൂന്നമതൊരു വ്യക്തിയുടെയോ അല്ലെങ്കില്‍ നിയമപരമായ ഇടപെടല്‍ സംഭവിക്കുമ്പോഴാ യിരിക്കും ചില സൂചനകള്‍ കിട്ടുക.
വ്യക്തിത്വ സവിശേഷതകള്‍ പൂര്‍ണ്ണമായും ഒരിക്കലും വിട്ടുമാറുകയില്ല. നല്ലതും ചീത്തയുമായ സ്വഭാവസവിശേഷതകള്‍ ഒരാളുടെ മരണംവരെ കൂടെയുണ്ടായിരിക്കും. എന്നാല്‍ വ്യക്തിത്വത്തില്‍ അടങ്ങിയിരിക്കുന്ന സവിശേഷതകളുടെ തിവ്രതയില്‍ ഏറ്റകുറച്ചിലുകള്‍ സംഭവിക്കാവുന്നതാണ്. കടന്നുവരുന്ന ഒരോ പ്രതിസന്ധികളും സ്ങ്കീര്ണ്ണതകളും വ്യക്തിയുടെ മാനസികാവസ്ഥയെ പലതും ബോധിപ്പിക്കുന്നു. കാഴ്ച്ചപാട്, ധാരണ, വൈകാരിക സംതുലനം, സഹവര്‍ത്തിത്വം, മനസാക്ഷി എന്നീ ഒട്ടനവധി ഘടകങ്ങളിലും ബോധനം നടക്കുന്നു, അതും മുന്‍മ്പ് രണ്ടാമത്തെ ഖണ്ഡികയില്‍ സൂചിപ്പിക്കും വിധ എതെങ്കിലും പ്രതിസന്ധികള്‍ ഉടലെടുക്കുമ്പോള്‍ മാത്രം. ഈ പ്രക്യയ എല്ലാവരിലും നടക്കണമെന്നില്ല. ചിലര്‍ ഒരിക്കലും മാറ്റങ്ങള്‍ക്ക് തയ്യാറാകാതെ എല്ലാവരെയും വെറുപ്പിച്ചും ശാപകുറ്റങ്ങള് ഏറ്റുവാങ്ങിയും ജീവിക്കും, മറ്റൊരു വിഭാഗക്കാര്‍ സുതാര്യമായ നല്ല മാറ്റങ്ങള്‍ക്ക് തയ്യാറായിരിക്കും. ഈ മാറ്റങ്ങള്‍ പൂര്‍ണ്ണമായും മസ്തിഷ്ക്കത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു. പലതരത്തിലുള്ള വ്യക്തിത്വങ്ങള്‍ നിലവിലുണ്ട്. അവയെല്ലാം ഏതുതരം, എങ്ങിനെ പ്രവര്‍ത്തിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ ശാസ്ത്രീയപഠനങ്ങളിലൂടെ കണ്ടെത്തിയി രിക്കുന്നു. എതൊരാളുടെ വ്യക്തിത്വ സവിശേഷത പരിശോധിക്കുമ്പോള്‍ വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തേണ്ടതുണ്ട്. അതില്‍ സാമൂഹ്യപരമായ ചില മാനദണ്ഡങ്ങള്‍ താഴെ കൊടുക്കുന്നു.
(1). സ്ഥിതിവിവര ശാസ്ത്രം
(2). സാമൂഹ്യ മാനദണ്ഡം
(3). വ്യക്തിപരമായ കാഴച്ചപാട്
(4). പാരമ്പര്യ ഘടന
(5). മാനസികപ്രവര്‍ത്തനം
(6). വ്യക്തിപരമായ അസ്വാസ്ഥ്യത
(7). അപകീര്‍ത്തിപ്പെടുത്തുന്ന പെരുമാറ്റം
(8) മാത്യകപരമായതില് നിന്നും വഴിതെറ്റല്‍
തുടങ്ങി നാന്നാവിധ വിഷയങ്ങള്‍ വിശകലനം ചെയ്തുനോക്കിയാല്‍ പലഞെട്ടിക്കുന്ന സത്യങ്ങള്‍ കാണുവാന്‍ കഴിയും. കോഗ്നിറ്റീവ് പ്രവര്‍ത്തനങ്ങളെ മാത്രം ഒറ്റക്ക് വിശകലനം ചെയ്തു പഠനം നടത്താനുള്ള വക ധാരാളമാണ്. നേരത്തെ സൂചിപ്പിച്ച പോലെ എല്ലാവിധി കര്‍മ്മരംഗങ്ങളിലും പ്രവര്‍ത്തിക്കുന്നവരിലും ഒരേസമയം അനവധി വൈകല്യങ്ങള്‍ പോലും പ്രവര്ത്തനക്ഷമായിട്ടുണ്ടന്ന് മനസിലാക്കാന്‍ യാതൊരു പ്രയാസവുമില്ല. ഇവര്‍ വ്യക്തിപരമായ ജീവിതത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന നാശ നഷ്ടങ്ങള്‍ ഭീകരമാണ്. മനശാസ്ത്രപരമായ മാനദണ്ഡങ്ങളുടെ പട്ടിക സാമൂഹ്യപരമായ മാനദണ്ഡങ്ങളുടെ പട്ടികയേക്കാളും ഇരട്ടിയാണ്. വ്യക്തിത്വത്തിലെ വൈകല്യങ്ങളേ തരംതിരിച്ച് നിര്‍ണ്ണയിക്കുവാനും അതിലെ ക്രമക്കേടുകളെ കണ്ടെത്തുവാനും നിലവില്‍ ലോകോത്തര മാനദണ്ഡങ്ങള്‍ ഉടങ ഢ & കഇഉ 10 എന്നീ ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. വ്യക്തിത്വവും അതിലെ വൈകല്യങ്ങളെയും വിവിധ ക്ലസ്റ്ററുകളായി തിരിച്ച് ഇവയില്‍ പ്രതിപാദിക്കുന്നുണ്ട്.
എന്നിരുന്നാലും ഇനി പറയുന്ന സവിശേഷതകള്‍ ശ്രദ്ധിക്കുക. ഉപകരിക്കാതിരിക്കില്ല.. നിത്യ ജീവിതത്തില്‍ കണ്ടുമുട്ടുന്ന പല വ്യക്തികളിലും ഇന്നി പറയുന്ന സവിശേഷതകള്‍ ഉള്ളവരെ കാണുന്നുവെങ്കില്‍ ശ്രദ്ധപൂര്‍വ്വം കൈകാര്യം ചെയ്യാം..
1. സ്വയം സ്നേഹിക്കുന്നവരും സ്വര്ത്ഥരുമായ കൂട്ടര്. ഇവര്‍ താനാണ് എല്ലാവ രിലും വലുത്/എല്ലാവരെക്കാളും കേമന്‍ എന്നു സ്വയംചിന്തിച്ച് തീരുമാനമെ ടുക്കുന്ന വരായിരിക്കും. ഇവരുടെ തീരുമാനങ്ങള്‍ ആരും ചോദ്യം ചെയ്യുവാനോ വിമര്‍ശിക്കുവാനോ പാടില്ല. യാതൊരുവിധ സഹാനുഭൂതിയും ഇത്തരക്കാരില്‍ കാണാന്‍ കഴിയാത്തതോടപ്പം, ഇവര്‍ക്ക് മറ്റുള്ളവരെ മനസിലാക്കാനും താല്പര്യം ഉണ്ടായിരിക്കില്ല.
2. സദാ ആശങ്കാകുലരായി കഴിയുന്നവര്‍. ഇവര്‍ അതീവ ലജ്ജയുള്ളവരുമാ യിരിക്കും. മറ്റുള്ളവര്‍ തന്നെ ഒറ്റപ്പെടുത്തുമോ എന്ന ആശങ്ക എപ്പോഴും ഇവരെ അലട്ടികൊണ്ടിരിക്കും. ഇതരവ്യക്തിയുടെ അടുത്ത് താന്‍ ഒന്നുമല്ലന്ന ശക്തമായ അപകര്‍ഷത ഇവര്‍ കൊണ്ടുനടക്കുന്നു. സ്വന്തം കഴിവിലുള്ള ഗുണങ്ങളേ കുറിച്ച് ചിന്തിക്കാതെ മറ്റുള്ളവര്‍ തന്നെപറ്റി എന്തു വിചാരിക്കും എന്നത് മാത്രമായിരിക്കും ചിന്തിച്ചു കൊണ്ടിരിക്കുക.
3. അപക്വമായ മനസ്സിന്റെ ഉടമകള്‍. സ്വയം ഒന്നും ചെയ്യുവാന്‍ കഴിവില്ലാത്തവാരായ ഈകൂട്ടര് എപ്പോഴും മറ്റുള്ളവരുടെ സംരക്ഷണയില്‍ കഴിയുവാന്‍ ആഗ്രഹിക്കുന്നവര്‍. അതുപോലെതന്നെ താന്‍ ആശ്രയിക്കുന്നവരില്‍ നിന്നും താന്‍ ഒറ്റപ്പെടുമോ/അകന്നുപോവുമോ എല്ലങ്കില്‍ എന്നെ ഒഴിവാക്കുമോ എന്ന ആശങ്ക ഇവരില്‍ ശക്തമായിട്ടുണ്ടാകും. ഒരുപ്രത്യേക തരം അളിപിടിത്തം ഇത്തരക്കാരില്‍ കാണാന്‍ സാധിക്കും.
4. അമിതമായ വ്യത്തിയും വെടിപ്പും/ചിട്ടയോടുകൂടിയ ജീവിതരീതി നയിക്കുന്ന വിഭാഗം. നല്ല ഒന്നാംതരം ഭ്രാന്തന്മാര് കാണും ഇവര്‍ക്കിടയില്‍. സാമൂഹ്യവ്യവസ്ഥ യ്ക്കനുസരിച്ച് ജീവിക്കുന്ന ഇവര്‍, സാമൂഹ്യസദാചാര നിയമങ്ങള്‍ തെറ്റിക്കാത്ത വരും, നിര്‍ബന്ധബുദ്ധിയുള്ളവരും, സ്വയം കഴിവുള്ളവരാണെന്നു ചിന്തിച്ചും ജീവിച്ചുവരുന്നതോടൊപ്പം ഈകൂട്ടര് എന്തേങ്കിലും തെറ്റുകള്‍ കാണുന്നപക്ഷം അതിനെ അതിനിശതമായി വിമര്‍ശിക്കുവാനും ശിക്ഷിക്കുവാനും മടികാണിക്കില്ല.
5. സ്വയംഒന്നിനും കൊള്ളാത്തവരായി ചിന്തിക്കുന്നവര്‍: സ്വയം കുറ്റപ്പെടുത്തുകയും, ആത്മഹത്യപ്രവണതയുള്ളവരും, ഇല്ലാത്ത വിഷയം ഉണ്ടെന്നു കൂടെകൂടെ ചിന്തിച്ചെടുത്ത് അതില്‍ ആധിപൂണ്ടിരിക്കുന്നവര്. ഇവര്‍ സദാ വിഷാദ രോഗത്തിനു അടിമപ്പെട്ടും ജീവിച്ചുവരുന്നു.
6. എല്ലാത്തിനോടും ദേഷ്യവും നീരസവും: പ്രകടിപ്പിച്ചും, സംശയദ്യഷ്ടിയോടെ വീക്ഷിച്ചും, തോന്നിയപോലെ ആരേയും അനുസരിക്കാതെ ജീവിക്കുന്ന ഈ കൂട്ടര്‍ക്ക് മനസ്സില്‍ എന്തെങ്കിലും അത്യപ്തികരമായി/ പ്രശ്നമായി തോന്നിയാല്‍ പിന്നെ അതിനെ കുറിച്ച് സംസാരിക്കുവാന്‍ താത്പര്യപ്പെടുകയില്ല, നിസഹരണ മനോഭാവത്തിലൂടെയും, നിഷേധവും വികലവുമായ പ്രവര്‍ത്തനത്തിലൂടെയും ദേഷ്യവും പ്രതികാരവും തീര്‍ക്കുന്നവര്‍.
7. മറ്റുള്ളവരെ ദ്രോഹിച്ചും, ഉപദ്രവിച്ചും സന്തോഷം കണ്ടെത്തുന്നവര്‍: ശക്തമായ സങ്കുചിത ചിന്താഗതി. ഇവര്‍ തുറന്ന മനസ്സിനുടമകളായിരിക്കില്ല. മറ്റുള്ളവരുടെ മേല്‍ ആധിപത്യം സ്ഥാപിച്ചും, ഉപദ്രവിച്ചും, അവരെ ഉപയോഗിച്ചും, പരസ്യമായും രഹസ്യമായും അപമാനിച്ചും, ഭീഷണിപ്പെടുത്തിയും അതില്‍നിന്നും സന്തോഷം കണ്ടെത്തുന്നവര്‍.
8. സ്വയം താഴുവാന്‍ ഇഷ്ടപ്പെടുന്നവര്‍: സ്വയം കുറ്റപ്പെടുത്തുകയും, സ്വയം വേദന അനുഭവിക്കുന്നതിലും സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു. സ്വയം തോല്‍വികള്‍ ഏറ്റുവാങ്ങുവാന്‍ തലപരര്, പീഡനങ്ങള്‍ക്ക് വിധേയരാകുവാന്‍ ആഗ്രഹിക്കുന്നവര്‍. എന്നാല്‍ മറ്റുള്ളവരാല്‍ അംഗീകരിക്കപ്പെടണം എന്ന ആഗ്രഹവും ഇവരുടെ മനസില്‍ ഉണ്ടായിരിക്കും.
9. എല്ലായ്പ്പോഴും ഊര്‍ജ്ജസ്വലരായി ജീവിക്കുവര്‍: നാനവിധവും ശക്തവുമായ കഴിവുകള്‍ ഇവരില്‍ കാണപ്പെടുന്നതാണ്, സര്ഗാതത്മകതയും ഉല്‍പാദനക്ഷ മതയും മറ്റുള്ളവരെക്കാള്‍ കൂടുതല്‍ ഉള്ള ഇവരുടെ അറിവ് ഭൂമിയിലെ സര്‍വ്വ വിഷയങ്ങളോടും ബന്ധം പുലര്‍ത്തിയിരിക്കും. എന്നാല്‍ പെട്ടന്ന് ദേഷ്യത്തിന് വിധേയരാകും. നീരസവും അകല്‍ച്ചയും പ്രകടമായി കാട്ടുന്ന ഈ വിഭാഗക്കാര്‍ അതീവ ദുര്‍ബലരും നിരാശയും അനുഭവിക്കുന്നവെന്ന് മറ്റുള്ളവര്‍ അറിയുകയില്ല. ഉന്മാദമെന്ന് തോന്നിപ്പിക്കാവുന്ന ലക്ഷണങ്ങള്‍ ഇവരില്‍ സാധരണം.
10. വികാരങ്ങള്‍ക്ക് വിധേയരായി പ്രവര്‍ത്തിക്കുന്നവര്‍: പുറമേക്ക് അതീവ വ്യക്തത കാണുമെങ്കിലും അടുത്തറിയുമ്പോഴായിരിക്കും പൈശാചിക മുഖം മനസിലാവുക. ഒന്നിലും വ്യക്തമായ തീരുമാനം ഇല്ലാത്ത ഇവര്‍ പെട്ടെന്ന് എടുത്ത് ചാടി തീരുമാനിക്കും-പ്രവര്‍ത്തിക്കും. കൂട്ടത്തില്‍ ആത്മഹത്യപ്രവണത, ഓടിപോവുക, ആക്രമണം, നാന്നാതരം ലൗകീക ബന്ധങ്ങളില്‍ മുഴുകുക എന്നിവ ഇവരുടെ പതിവാണ്. മാനസികമായ പിരിമുറുക്കവും വ്യതിയാനവും ഒരുദിവസത്തിലോ /ആഴ്ചയിലോ എന്ന ക്രമത്തില്‍ മാറിമാറി ഇവരില്‍ പ്രതിഫലിക്കും.
11. വശീകരിക്കുന്നവര്‍: ഏതുവിധേനയും മറ്റുള്ളവരുടെ ശ്രദ്ധ ആകര്ഷിച്ചെടുക്കാന്നു ള്ള ത്വര. അതിനുവേണ്ടി ഏതു തരത്തിലുള്ള വസ്ത്രം അണിയുവാനും മെക്കപ്പ് ഇടുവാനും തയ്യാര്‍. നിലവില്‍ സമൂഹത്തില്‍ പാലിച്ചുവരുന്ന എല്ലാ നിയമങ്ങളേയും തെറ്റിക്കും വിധമുള്ള പ്രവര്‍ത്തനം. എപ്പോഴും യുക്തിരഹിതമായ കലപില സംസാരവും ഇവരില്‍ പ്രകടമായിരിക്കും
12. ലക്ഷ്യബോധമില്ലാത്തവര്‍: ജീവിതത്തില്‍ യാതൊരുവിധ ലക്ഷ്യവും ഇവര്‍ക്കുണ്ടായിരിക്കില്ല. ഇന്നു കഴിഞ്ഞാല്‍ കഴിഞ്ഞു. നാളെ അല്ലെങ്കില്‍ ഭാവിയെകുറിച്ച് യാതൊരുവിധ ധാരണയും ചിന്തകളും ഇവര്‍ക്കുണ്ടായിരിക്കില്ല. ലഭിക്കുന്ന സുഖഭോഗങ്ങളില്‍ മുഴുകി ആറാടി നടക്കുക. ഒരുകാര്യത്തിന്റെയും ഉത്തരവാദിത്വ ഏറ്റെടുക്കുവാന്‍ തയ്യാറാകാത്തവര്‍.
13. നശീകരണ പ്രവണതയുള്ളവര്‍: ഇവര്‍ക്ക് നിയമങ്ങള്‍ ബാധകമല്ല. ഒന്നിനെയും കുസാതെ പെരുമാറുന്നവര്‍. പോലീസ് സ്റ്റേഷന് കേറലും ജയില്‍ വാസവും ഇവരുടെ സന്തത സഹചാരികളായിരിക്കും. മറ്റുള്ളവരുടെ സൗകാര്യതയില് കൈകടത്തി ചൂഷണം ചെയ്യുക, കൊലപാതമം, ചതി, വഞ്ചന, കൂട്ടികൊടുപ്പ്, കള്ളകടത്ത്, മയക്കുമരുന്ന് ഉപയോഗം, ബലാത്സംഗം എന്നിവയായിരിക്കും ഇവരുടെ ഇഷ്ടവിനോദങ്ങള്‍
നേരത്തെ സൂചിപ്പിച്ച പോലെ അനുഭവങ്ങളുടെയും ഉള്‍കാഴ്ചയുടെയും അടിസ്ഥാനത്തില്‍ ഇത്തരക്കാര്‍ സ്വയം മാറുമെന്ന് കരുതി കാത്തിരിക്കുന്നത് വിഡ്ഡിത്തമാണ്. മനശാസ്ത്രപരമായ ചില സമീപനങ്ങളിലൂടെ ഇവരുടെ നടപ്പുവശങ്ങ ളിലെ തീവ്രത കുറയ്ക്കുവാനും സാധിക്കും.
© Copyright 2020. All Rights Reserved.